Thiruvambady
കേരളാ കോൺഗ്രസ് നേതാവായിരുന്ന തമ്പലമണ്ണ ചാരുപ്ലാക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

തിരുവമ്പാടി: കേരളാ കോൺഗ്രസ് നേതാവായിരുന്ന തമ്പലമണ്ണ ചാരുപ്ലാക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ (20-09-2021- തിങ്കൾ) രാവിലെ 09:30 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ. തൊടുപുഴ ചക്കാംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഡെയ്സി, ലാലി, സോളി, സുജ, ലിജു, ഷിസ്സി.
മരുമക്കൾ: മാത്യു കൊട്ടാരത്തിൽ, ബേബി വലിയമറ്റത്തിൽ, ബെന്നി മക്കോളിൽ, തങ്കച്ചൻ ചീരാംക്കുഴിയിൽ, ഷിജി മങ്കുത്തേൽ, ബിജോ പിണക്കാട്ട്. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പി ജോസ് തേനേത്ത് , തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ബേബി കാരക്കാട്ട് തുടങ്ങിയവർ അനുശോചിച്ചു.







