Thiruvambady

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്രാമ ചലന യാത്ര സമാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനസമ്പർക്ക പരിപാടി ‘ഗ്രാമചലനയാത്ര’ 2022 സമാപിച്ചു. ഒന്നാം ദിനം മുത്തപ്പൻപുഴ വാർഡിൽ ആരംഭിച്ച് ഉറുമി വാർഡിലാണ് സമാപനം കുറിച്ചത്. ഇന്ന് തൊണ്ടിമ്മൽ വാർഡിൽ നിന്ന് തുടങ്ങി തമ്പലമണ്ണ വാർഡിൽ പരിപാടി സമാപിച്ചു. നിരവിധി പരാതികളാണ് ജനസമ്പർക്ക പരിപാടിയിൽ ലഭിച്ചത്.

ഗ്രാമചലന യാത്രയിൽ ലഭിച്ച പരാതികൾ തരം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. പഞ്ചായത്ത് സമിതിക്ക് പരിഹരിക്കാൻ കഴിയാത്ത പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് ഹാളിൽ ലീഗൽ സെർവ്വീസ് അതോററ്റിയുടെ സഹായത്തോടെ കോടതി മുറി ഒരുക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് രണ്ടാം ഘട്ടത്തിൽ ശ്രമിക്കുക.

പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും നേതൃത്വം നൽകി. സ്ഥിരം സമിതി ആദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ഷൗക്കത്തലി കൊല്ലളത്തിൽ,ഷൈനി ബെന്നി, ബിന്ദു ജോൺസൻ, രാജു അമ്പലത്തിങ്കൽ,ലിസി സണ്ണി തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button