Thiruvambady
എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി
തിരുവമ്പാടി : വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ആനക്കാംപൊയിലിൽ നിന്നാരംഭിച്ച തിരഞ്ഞെടുപ്പ് പര്യടനം രാത്രി എട്ടിന് നെടുമങ്ങാട് സമാപിച്ചു.
ചെമ്പുകടവ്, പാലക്കൽ, കണ്ണപ്പൻകുണ്ട്, കാക്കവയൽ, പറശ്ശേരി, സൗത്ത് ഈങ്ങാപ്പുഴ, പെരുമ്പള്ളി, തെയ്യപ്പാറ, മൈക്കാവ്, നിരന്നപാറ, അത്തിപ്പാറ, മിൽമുക്ക്, തടപ്പറമ്പ്, മുതുവമ്പായി താഴെ കൂടരഞ്ഞി, മരഞ്ചാട്ടി, തോട്ടുമുക്കം പളളിത്താഴെ, കറുത്തപറമ്പ് എള്ളങ്ങൽ, സൗത്ത് കൊടിയത്തൂർ, മണാശ്ശേരി കോളേജ്പടി, വെസ്റ്റ് മാമ്പറ്റ, കുറ്റിപ്പാല, നെല്ലിക്കാപ്പൊയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. മുന്നണിനേതാക്കളായ ടി.എം. ജോസഫ്, ടി. വിശ്വനാഥൻ, വി.കെ. വിനോദ്, പി. ഗവാസ്, പി. മോഹനൻ, പി.കെ. കണ്ണൻ, ടാർസൻ ജോസ് കോക്കാപ്പിള്ളിൽ എന്നിവർ കൂടെയുണ്ടായിരുന്നു.