Mukkam

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അപവാദ പ്രചാരണം; യൂത്ത് ലീഗ് പരാതി നൽകി

മുക്കം : മുസ്‌ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലി ക്കുട്ടിക്കെതിരേ സമൂഹികമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരേ മുസ്‌ലീംയൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.പി.എ. ജലീൽ മുക്കം പോലീസിൽ പരാതി നൽകി. ഏപ്രിൽ മൂന്നിന് രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ വയനാട്ടിൽ നടന്ന റോഡ് ഷോയിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു എന്നായിരുന്നു വ്യാജ പ്രചാരണം.

റോഡ്ഷോക്കിടെ പി.കെ. കുഞ്ഞാലിക്കുട്ടി ദേഹാസ്വാസ്ഥ്യം കാരണം വാഹനത്തിൽ നിന്നിറങ്ങുന്ന വീഡിയോ ഉപയോഗിച്ചാണ് തെറ്റായ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വ്യാജ പ്രചാരണം നടത്തിയ 13 ഫെയ്‌സ്‌ബുക്ക്‌ ലിങ്കുകൾ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. യൂത്ത് ലീഗ് മുക്കം നഗരസഭാ പ്രസിഡന്റ്‌ ഷെരീഫ് വെണ്ണക്കോട്, ജനറൽ സെക്രട്ടറി ജിഹാദ് തറോൽ, ട്രഷറർ അൻവർ മുണ്ടുപാറ, നസീർ കല്ലുരുട്ടി, അലി വാഹിദ്, സജാദ് കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Related Articles

Leave a Reply

Back to top button