Koombara
മിഡാസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കെ.പി. എൽ സീസൺ 3 യുടെ ഫൈനൽ മത്സരം ഇന്ന് നടക്കും

കൂമ്പാറ: മിഡാസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കെ.പി. എൽ സീസൺ 3 യുടെ ഫൈനൽ മത്സരം ഇന്ന് രാത്രി 7 മണി മുതൽ കുമ്പാറ ജി.ടി.എൽ.പി സ്കൂൾ ഫ്ലഡ്ഡ് ലൈറ്റ് മൈതാനിയിൽ നടക്കും. മിഡാസ്കോ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്നിർ വഹിക്കും.
തുടർന്ന് കെ.പി.എൽ സീസൺ-3 യുടെ ഭാഗമായി വിതരണം ചെയ്ത സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പും എം.എൽ.എ യുടെ സാന്നിധ്യത്തിൽ നടക്കും.
പ്രമുഖ കലാകാരനും ദീർഘകാലം കൂമ്പാറ പോസ്റ്റ് മാസ്റ്ററുമായിരുന്ന ആദരിക്കുന്നതോടൊപ്പം കൂമ്പാറയുടെ ഭാവി കായിക താരങ്ങളായ മുഹമ്മദ് സഫ്‌വാൻ,അയോണ ജെയ്‌സൺ എന്നിവരേയും ചടങ്ങിൽ ആദരിക്കും.







