Mukkam

മുക്കം ടൗൺ പരിഷ്കരണം പ്രവൃത്തി ഉദ്ഘാടനം (17/09/2020) പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു

മുക്കം: മുക്കം ടൗൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. കൊയിലാണ്ടി – താമരശ്ശേരി – മുക്കം അരീക്കോട് – എടവണ്ണ സംസ്ഥാന പാത 34ൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന കി.മീറ്റർ 44/000 മുതൽ കി.മീറ്റർ 44/600 വരെ മുക്കം ടൗണിൽ ആണ് ഈ പ്രവർത്തി നടക്കുന്നത്.

മുക്കം ടൗണിൽ അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ 600 മീറ്റർ നീളത്തിൽ നിലവിലെ റോഡ് 14 മീറ്റർ ആയി വീതി കൂട്ടുകയും മധ്യത്തിൽ മീഡിയൻ സ്ഥാപിച്ചു 4 വരി ട്രാഫിക് ഉൾകൊള്ളുന്ന രീതിയിൽ പരിഷ്കരിക്കുകയും ആണ് ചെയ്യുന്നത്. ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്ന പ്രവർത്തിയിൽ സംസ്ഥാന പാത കൂടാതെ ജംഗ്ഷനിൽ ചേരുന്ന എസ് കെ റോഡിന്റെയും പി സി റോഡിന്റെയും പരിഷ്കരണവും ഈ പ്രവർത്തിയിൽ ഉൾപെട്ടിട്ടുണ്ട്.

സംസ്ഥാന പാതയിൽ ഇരു വശങ്ങളിലും ഓവുചാലുകളും കൈവരിയോട് കൂടിയ നടപ്പാതയും ഉണ്ടാകും. റോഡിനു കുറുകെ ഒരു കലുങ്കും റോഡിന്റെയും ഓവുചാലിന്റെയും ഇടയിൽ ഉള്ള അനുയോജ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് കട്ട പാകുകയും കൂടാതെ റോഡ് സുരക്ഷാ മാർഗ്ഗങ്ങളായ സൂചന ബോർഡുകൾ, റോഡ് മാർക്കിഗ്, കാൽ നട യാത്രക്കാർക്കായി സീബ്രാലൈനുകൾ, സൗന്ദര്യ വൽകരണത്തിൻറെ ഭാഗമായി പുൽത്തകിടി, ചെടികൾ എന്നിവ നട്ടുപിടിപ്പിക്കലും ഈ പ്രവർത്തിയുടെ ഭാഗമായുണ്ട്.

നഗരത്തിനു രാത്രി കാലങ്ങളിൽ പ്രകാശമേകാൻ ആവശ്യമായ തെരുവ് വിളക്കുകളും സ്ഥാപിക്കും, പ്രവർത്തി അവസാനിക്കുന്ന മുക്കം പാലത്തിന്റെ സമീപത്തു ആവശ്യമായ റോഡ് സുരക്ഷാ മാർഗങ്ങളും ഈ പ്രവർത്തിയിൽ ഉൾപ്പെടും.

Related Articles

Leave a Reply

Back to top button