Kodanchery
കാട്ടുപന്നി ആക്രമണത്തിൽ അച്ഛന് പരിക്ക്, മകൻ രക്ഷപ്പെട്ടു

കോടഞ്ചേരി : കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് സാരമായ പരിക്ക്. കണ്ണോത്ത് കിഴക്കേടത്ത് ബിനോയി(42)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്രചെയ്യുമ്പോൾ കണ്ണോത്ത് കാളറാവ് റോഡിൽവെച്ച് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വാരിയെല്ലിനും തോളല്ലിനും പൊട്ടലുകളുണ്ട്. മകൻ ഓടിമാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും തിരഞ്ഞെടുപ്പ് നടപടിയെത്തുടർന്ന് സറണ്ടർ ചെയ്തിരിക്കുന്ന തോക്കുകൾ തിരിച്ചുകിട്ടാൻ നടപടിവേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ആവശ്യപ്പെട്ടു.







