Thiruvambady

തിരുവമ്പാടി പഞ്ചായത്ത് മൊബൈൽ ക്ലീനിക്ക് എം.എൽ.എ ജോർജ് എം തോമസ് ഫ്ലാഗ് ഓഫ് ചെയ്തു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്തു നിന്നും വരുന്ന നീരീക്ഷണത്തിൽ ആക്കിയിട്ടുള്ള ആളുകൾക്കും, പഞ്ചായത്തിലെ കിടപ്പു രോഗികൾക്കും ആവശ്യമായ വൈദ്യസഹായം എത്തിക്കുക എന്നലക്ഷ്യം വച്ച് ആരംഭിച്ച മൊബൈൽ ക്ലിനിക്ക് തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.

ആനക്കാംപൊയിൽ സി-ടാസ്ക്ക്, തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകൾ അവരുടെ കീഴിലുള്ള വാഹനം സൗജന്യമായിട്ടാണ് ദൗത്യത്തിനായി വിട്ടുതരുന്നത്. മൊബൈൽ ക്ലിനിക്കിൽ ഡോക്ടറും, ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫും അത്യാവശ്യമരുന്നുകളും ഉണ്ടാകും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, സുഹ്റമുസ്തഫ, മെഡിക്കൽ ഓഫിസർ ഡോ.സിൽവിയ, ഡോ. അഖില, സിസ്റ്റർമാരായ ലിസി, സിൽജി, സാവിത്രി യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻപി സി തുടങ്ങിയവർപങ്കെടുത്തു.

Related Articles

Leave a Reply

Back to top button