Kodiyathur
കൊടിയത്തൂർ നൂറുൽ ഇസ്‌ലാം മദ്റസയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു

കൊടിയത്തൂർ : വിശ്വ മാനവികതയുടെ നായകൻ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വഴികാട്ടി, ലോകർക്ക് സമാധാനത്തിന്റെ കാവലാൾ എന്ന നിലയിൽ അല്ലാഹു അയക്കപ്പെട്ട അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ) തങ്ങളുടെ 1497ാം ജന്മദിനം കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെകന്ററി മദ്റസയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
രാവിലെ മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തലിന് നേതൃത്വം നൽകി. ബീരാൻ മുസ്‌ലിയാർ പ്രർത്ഥന നടത്തി. ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടെ മദ്റസ വിദ്യാർത്ഥികളും നാട്ടുകാരും രക്ഷിതാക്കളും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും പൂർവ വിദ്യാർത്ഥികളും അണിനിരന്ന വർണ സഭലമായ റാലിക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.
മൗലിദ് സദസ്, അന്നദാനം വിദ്യാർത്ഥികളുടെയും, പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു. കാരമൂല ദാറുസ്വലാഹ് വിദ്യാർത്ഥികൾ അണിനിരന്ന ഗാനവിരുന്നും കവാലി – ബുർദ എന്നിവക്കെണ്ട് പരിപാടി വ്യതിസ്ഥമായി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് 2020 – 21 വർഷത്തെ മദ്റസ പെതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ വിദ്യാർത്ഥികൾക്ക് എസ്.കെ.എസ്.എസ്.എഫ് കൊടിയത്തുർ നൽകുന്ന മെമന്റെ, സെർട്ടിഫിറ്റ്, വിവിധ മത്സര വിജയികൾക്കുള്ള സമ്മാനം എന്നിവ വിതരണം ചെയ്തു. എസ്.കെ.എസ്.ബി.വി മാവൂർ മേഖല വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ദാകിറിനെ എസ്‌കെഎസ്എസ്എഫ് യുണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. മദ്റസ വൈസ്. പ്രസിഡന്റ് സലാം എള്ളങ്ങൽ, മദ്റസ കമ്മിറ്റി അംഗം നിസാം സി.കെ, എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ആബിദ് എം.എം, എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് അഹ്ദൽ ഉളളാട്ടിൽ, യൂണിറ്റ് ട്രഷറർ അഖിൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
സമാപന സംഗമം മദ്റസ സ്വദർ മുഅല്ലിം ആബിദ് നദ്‌വി പെരിങ്ങെളം ഉദ്ഘാടനം ചെയ്തു. മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കേട്ടമ്മൽ അധ്യക്ഷനായി. മദ്റസ കമ്മറ്റി അംഗങ്ങളായ ആദിൽ കെ.കെ, ഹാഫിസ് കോട്ടമ്മൽ, ഉസ്താദുമാരായ ഹദീബ് ദാരിമി മഞ്ചേരി, ആഷിഖ് ബാഖവി അരീക്കോട്, ഹംദാൻ മുസ്‌ലിയാർ കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി. മദ്റസ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കാരാട്ട് സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറി മുബഷിർ ടി.കെ നന്ദിയും പറഞ്ഞു.







