Mukkam

പ്രകടനവും പൊതുയോഗവും നടത്തി

മുക്കം : എംഎഎംഒ കോളേജിലെ യുഡിഎസ്എഫ് വിദ്യാർഥികൾ നടത്തിയ ആക്രമണത്തിൽ നാട്ടുകാർക്കും യുവാക്കൾക്കും പരിക്കേറ്റതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും യുവജന വിദ്യാർഥിസംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

മണാശ്ശേരിയിൽ നടത്തിയ പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം ദിപു പ്രേനാഥ്‌ ഉദ്ഘാടനം ചെയ്തു. അക്രമം ഇനിയും തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇ. അരുൺ, ഇ. അഭി, എൻ. ചന്ദ്രൻ, എ.പി. ജാഫർ ഷെരീഫ്, ഫസൽ, രനിൽരാജ്, ആദർശ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button