Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25ാമത്‌ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. 2023 മെയ് 4, 5 തീയതികളിലാണ് വാർഷികാഘോഷം നടക്കുക. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. വ്യക്തിഗതവും ഗ്രൂപ്പ് ഇനങ്ങളിലുമായി കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാ കായിക മത്സരങ്ങളും ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ധനസമാഹരണത്തിനായുള്ള സമ്മാന കൂപ്പൺ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സല്‍മ കളപ്പുരക്കലിന് നൽകിക്കൊണ്ട് സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് നിർവഹിച്ചു

Related Articles

Leave a Reply

Back to top button