Koodaranji
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൂടരഞ്ഞി: എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, മേഖല സെക്രട്ടറി വൈശാഖ് എം.വി, ട്രഷറർ മുഹമ്മദ് ഫാരിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, സി പി ഐ എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ജിജി കട്ടക്കയം, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിജുനാ സുഭാഷ്, ഡോഫിൻ,സായൂജ്, ബിനിൽ ബാലൻ,അരുൺ എന്നിവർ പങ്കെടുത്തു.







