Kodiyathur
വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് റമദാൻകിറ്റ് വിതരണം നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വർഷംതോറും യൂണിറ്റിലെ മെമ്പർമാർക്ക് മുഴുവനും നൽകിവരുന്ന റമദാൻ കിറ്റ് ഈ വർഷവും വിതരണം ചെയ്തു. യൂണിറ്റ് ഓഫീസിൽ വെച്ച് ഉബൈദ് യൂണിവേഴ്സലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏകോപന സമിതി മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
അനീഫ ടി.കെ, എച്ച്.എസ്.ടി അബ്ദുറഹിമാൻ, അഫ്സൽ കെ.സി, മുഹമ്മദ് സി.പി, സി.കെ മുഹമ്മദ്, വി.കെ ആലിക്കുട്ടി, ലത്തീഫ് പുൽപറമ്പിൽ, യൂത്ത് വിങ്ങ് സെക്രട്ടറി അബ്ദുൽ ബാസിത് പി, യൂത്ത് വിംഗ് പ്രസിഡന്റ് ഫൈസൽ പി.പി തുടങ്ങിയവർ പങ്കെടുത്തു.







