Thiruvambady

മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതി; മലയോരജനത ആശങ്കയിൽ

തിരുവമ്പാടി: മലയോരമേഖല ഉരുൾപൊട്ടൽ ഭീതിയിൽ. കൂടരഞ്ഞി, കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മലയോരങ്ങളിലാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. ബുധനാഴ്ച ഉച്ചക്ക് ശേഷം മലയോരത്ത് ഒരുമണിക്കൂറോളം സാമാന്യം ശക്തമായ മഴയുണ്ടായി.

രാത്രി വൈകി വീണ്ടും മഴ തുടങ്ങി. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലുണ്ടായ കൂമ്പാറ, കൽപിനി, കക്കാടംപൊയിൽ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ആശങ്കയുള്ളത്.

വിവിധയിടങ്ങളിലായി കരിങ്കൽ ഖനനം നടക്കുന്ന ജനവാസകേന്ദ്രമാണ് കൂമ്പാറ. മേഖലയിൽ ഖനനം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റവന്യൂവകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മുത്തപ്പൻ പുഴ, ആനക്കാംപൊയിൽ, കൊടക്കാട്ടുപാറ, ചെറുശ്ശേരി മല തുടങ്ങിയ പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യത മേഖലകളാണ്.

Related Articles

Leave a Reply

Back to top button