India

രാജ്യത്ത് ആദ്യമായി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നു

രാജ്യത്ത് ആദ്യമായി വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ ലാബ് തുറക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരിശോധന നടത്തുന്നതിനായി
രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാബ് തുറക്കുന്നത്. സെപ്റ്റംബർ മാസം മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ
ആറ് മണിക്കൂറിനകം ആർടി- പിസിആർ പരിശോധനാഫലം ലഭിക്കും.

കൊവിഡ് പരിശോധനയ്ക്കായി ഡൽഹി സർക്കാർ അനുമതി നൽകിയിട്ടുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെ ടെർമിനൽ മൂന്നിന്റെ കാർ പാർക്കിംഗിൽ 3,500 സ്‌ക്വയർ മീറ്റർ സ്ഥലത്താണ് പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. നാല് മുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഫലം ലഭിക്കുന്നതിനാൽ യാത്രക്കാർക്ക് വെയിറ്റിംഗ് ലോഞ്ചിൽ ഐസൊലേഷനിൽ ഇരിക്കുകയോ ഹോട്ടൽ മുറിയിൽ താമസിക്കുകയോ ചെയ്യാവുന്നതാണ്. ഫലം പോസിറ്റീവാകുന്ന പക്ഷം ഐസിഎംആർ നിർദേശ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് സ്വതന്ത്രമായി പോകാം.

ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്താൻ കഴിയാത്തവർക്ക് രാജ്യത്ത് എത്തിയാലുടൻ പരിശോധന നടത്താനുള്ള സംവിധാനമാണ് ഇതിലൂടെ ഏർപ്പെടുത്തുന്നത്.

Related Articles

Leave a Reply

Back to top button