India

‘സായ്’; സൈനികര്‍ക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. ‘സായ്’ എന്നാണ് പുതിയ ആപ്പിന്റെ പേര്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്(SAI). വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

വാട്‌സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് ‘സായ്’ ആപ്പിന്റെയും പ്രവര്‍ത്തനം. അയയ്ക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത വിധത്തില്‍ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകും.

സിഇആര്‍ടി, ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Leave a Reply

Back to top button