Thiruvambady

ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി

തിരുവമ്പാടി: ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അന്യായ നികുതി നിർദ്ദേശം പിൻവലിക്കാൻ ആവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിവേദനം നൽകി. അന്യായമായ നികുതി വർദ്ധനവ് മേഖലയെ തന്നെ ഇല്ലാതാക്കുമെന്നും ഇത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് കർഷകരുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം.

തിരുവെമ്പിടിയിൽ വച്ച് പ്രതിപക്ഷ നേതാവിന് അജ്മൽ യു.സി നിവേദനം കൈമാറി. മഹിള കോൺഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹൻ, മണ്ഡലം പ്രസിഡണ്ട് ടോമി കോന്നക്കൽ, ലിബിൻ ബെൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, വിനു പുതുപ്പറമ്പിൽ, അശ്വിൻ അത്തിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button