Mukkam

സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലയും സാഹിത്യവും വളർന്ന് വരണം; പി.കെ.പാറക്കടവ്

മുക്കം: മനുഷ്യ സമൂഹത്തിൽ നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതിന് നല്ല കലകളും, സാഹിത്യവും വളർന്ന് വരണമെന്ന് പ്രശസ്ത കഥകൃത്ത് പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദിയുടെ ഉദ്ഘാടം ചേന്ദമംഗല്ലൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിരിക്കുന്നവർക്ക് പോലും അലോസരപ്പെടുത്തുന്ന ധീരതയുടെ ശബ്ദമാണ് നല്ല കലയും, സാഹത്യവും സമ്മാനിക്കുന്നത്. നല്ല ചിന്തയും, വായനയും വളർത്തിയെടുക്കാനാവണം.

വായനയിലുടെ വസ്തുതയെ വേർതിരിച്ചും അംഗീകരിക്കാനും, വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു കലാകാരന് അവകാശ സ്വാതന്ത്യം വിനിയോഗിക്കാനാവണം.. കോ വിഡ് കാലം വീട്ടകങ്ങളിൽ കലയുടെയും, സാഹിത്യത്തിന്റെ അതീജീവനമായിരുന്നു. കഥ പറച്ചിലിൽ നമ്മുക്ക് പാരമ്പര്യവുമുണ്ട്. അറേബ്യ നാടുകളിൽ പഴയകാലങ്ങളിൽ കൂടാരങ്ങളിരുന്നു.കഥ പറച്ചിലിൽ ആദ്ദേഹ ചൂണ്ടി കാട്ടി. കലക്ക് പ്രതിരോധത്തിൽ വലിയ അംശവുമുണ്ട്. അമേരിക്ക ഇറാക്കിനെതിരെ നടത്തിയ അധിനിവേശ സമരത്തിനെതിരെ ആദ്യമായി ശബ്ദമുയർത്തിയിരുന്നത് കലാകാരന്റേതായിരുന്നു. കലയും, നാടകവും ചല ചിത്രവും പാട്ടുമൊക്കെ നാം വിചാരിക്കുന്നത് പോലെ അത്ര മോശമല്ലയെന്ന് തിരിച്ചറിവാണ് നൽകുന്നത്.

തനിമ കലാ സാഹിത്യ വേദി പ്രസിഡണ്ട് എൻ.പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന, പി.ടി. കുഞ്ഞാലി മാസ്റ്റർ, കെ.പി.മുസ്തഫ, കെ.സുബൈർ, ബന്ന ചേന്ദമംഗല്ലൂർ, സുനിൽ കണക്ക് പറമ്പ് ,അമീൻ ജൗഹർ, അബ്ദുൽ ജലീൽ പായൂർ, എം.ടി.മുനീബ്, ബാവ പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം.ഉണ്ണിച്ചേക്കു സ്വാഗതവും, തനിമ വിദ്യാർത്ഥി കോ-ഓഡിനേറ്റർ ആയിഷ നൂൻ റമസാൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഇ കെ.അബുട്ടി (മാപ്പിളപ്പാട്ട് ) ഇസ്തിഖാർ (അഭിനയം ) അബ്ദുള്ള പുൽപ്പറമ്പ്പ്പ് ( എഴുത്ത് കല), അഫീഫ (അറബിക്ക് കാലിഗ്രാഫി ), മേഘ ജയരാജ് (നാടൻ പാട്ട് ) മന്ന ഫാത്തിമ (ചിത്രകല) എന്നീ കലാപ്രതിഭകളെ പി.കെ.പാറക്കടവ് ആദരിച്ചു.നവ പർവ്വീ ന്റെ പ്രാർത്ഥന ഗാനവും, മേഘ ജയരാജ് നാടൻ പാട്ട് അവതരിപ്പിച്ചു. എം.ടി.മുനീബിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.

Related Articles

Leave a Reply

Back to top button