Kozhikode

തപാൽ വോട്ട് : മണ്ഡലങ്ങളിൽ സൗകര്യമൊരുക്കി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ വകുപ്പുകളിലെ അവശ്യസർവീസ് ജീവനക്കാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനായി അതത് നിയോജക മണ്ഡലങ്ങളിലെ പോളിങ്‌ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും 28, 29, 30 തീയതികളിലായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം.

മണ്ഡലം, പോളിങ്‌ സ്റ്റേഷൻ ക്രമത്തിൽ. . വടകര മണ്ഡലം: ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ വടകര.

2. കുറ്റ്യാടി: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ, റൂം നമ്പർ 35, ഗ്രൗണ്ട്ഫ്ളോർ, നോർത്ത്‌ സൈഡ്, ന്യൂ ബ്ലോക്ക്.

3. നാദാപുരം: ഗവ. യു.പി. സ്കൂൾ നാദാപുരം (ജില്ലാ പഞ്ചായത്ത് കെട്ടിടം-പടിഞ്ഞാറ് വശം).
4. കൊയിലാണ്ടി: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പന്തലായനി, കൊയിലാണ്ടി, റൂം നമ്പർ നാല് താഴെ നില.

5. പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര.

6. ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്.
7. എലത്തൂർ: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മീറ്റിങ്‌ ഹാൾ, താഴത്തെനില.

8. കോഴിക്കോട് നോർത്ത്: കോഴിക്കോട് സിവിൽ സ്റ്റേഷൻ ജി.യു.പി. സ്കൂൾ (കെട്ടിടത്തിന്റെ ഇടതുവശം) വേങ്ങേരി.

9. കോഴിക്കോട് സൗത്ത്: സേവന നികുതി വകുപ്പ് കോഴിക്കോട്-ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോട്, ഹൈസ്കൂൾ പ്രധാന കെട്ടിടം, വലതുവശം റൂം നമ്പർ-1.
10. ബേപ്പൂർ: ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഫറോക്ക് (പുതിയ കെട്ടിടം).

11. കുന്ദമംഗലം: രാജീവ്ഗാന്ധി സേവാഘർ ഓഡിറ്റോറിയം, ഗ്രൗണ്ട്ഫ്ളോർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം.

12. കൊടുവള്ളി: മുസ്‌ലിം ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ കൊടുവള്ളി
13. തിരുവമ്പാടി: സേക്രഡ്‌ ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, തിരുവമ്പാടി

Related Articles

Leave a Reply

Back to top button