Koodaranji

സുഭിക്ഷം, സുരക്ഷിതം പദ്ധതി; പരിശീലന പരിപാടി സംഘടിപ്പിച്ചു

കൂടരഞ്ഞി: ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി പ്രോഗ്രാമിലുള്‍പ്പെടുത്തി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷം, സുരക്ഷിതം പദ്ധതിയില്‍ കൊടുവള്ളി ബ്ലോക്കിന്റെ കീഴിൽ കൂടരഞ്ഞി കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പൂവാറന്‍ തോട് പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന മൈക്രോ ക്ലസ്റ്ററില്‍ പ്രകൃതി കൃഷി തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയില്‍ പദ്ധതി എച്ച് പി സി സി അംഗം മാര്‍ട്ടിന്‍ വടക്കേല്‍ അരയേക്കറില്‍ ഒരുക്കുന്ന നാടന്‍ കാന്താരിമുളക് കൃഷിയുടെ നടീല്‍ കര്‍മ്മം പൂവാറന്‍തോട് പേപ്പതിയില്‍ മാത്യുവിന്റെ കൃഷിയിടത്തില്‍ തിരുവമ്പാടി എം എല്‍ എ ശ്രീ ലിന്റോ ജോസഫ് നിര്‍വ്വഹിച്ചു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ, വൈസ്പ്രസിഡന്റ് മേരി തങ്കച്ചന്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെറീന റോയ് വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ജോര്‍ജ് കൃഷി അസ്സിസറ്റന്റ് ഡയറക്ടര്‍ ലേഖ കെ,കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റ്ന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ഷിക വികസന സമിതി അംഗം രാജേഷ് സിറിയക്,സിആര്‍ പി ഡാനിഷ് അഗസ്റ്റിന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പൂവാറന്‍ തോട് ഗവ എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ജൈവ ഉല്പ്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാള്‍ എം എല്‍ എ സന്ദര്‍ശിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച നടന്ന കര്‍ഷക പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.

പരിശീലന പരിപാടിക്ക് നാച്ചുറൽ ഫാമിങ് ട്രെയിനർ ശബരീഷ് കുമാർ നേതൃത്വം നൽകി. പൂവാറന്‍ തോട് സുരക്ഷിത്’ എഫ് ഐ ജി 1 തയ്യാറാക്കിയ നീമാസ്ത്രം, മത്തി മിശ്രിതം, ഖന ജീവാമൃതം, പഞ്ചഗവ്യം, അഗ്നിയാസ്ത്രം എന്നീ ജൈവവളക്കൂട്ടുകളുടെയും, ‘പൂവാറന്‍തോട് സുഭിക്ഷ’ എഫ് ഐ ജി 2 തയ്യാറാക്കിയ ചോക്കളെറ്റ്, ജാതിക്ക അച്ചാര്‍, പാഷന്‍ ഫ്രൂട്ട് ജാം, കപ്പ വറുത്തത്, ജാതിക്കാ ജ്യൂസ്, അവല്‍ കപ്പ, ജാതിക്കാ ജാം, ചെമ്പരത്തിപ്പൂവ് സിറപ്പ്, ശംഖുപുഷ്പം ജ്യൂസ്, ലെമണ്‍ മിന്റ് ജ്യൂസ്, ബനാന ഹല്‍ വ ഉലപ്പന്നങ്ങളുടെ പ്രദര്‍ശനം പരിശീലനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.

എഫ് ഐജി അംഗങ്ങളായ വിനോദന്‍ എടവന, ജിഷ വിനോദന്‍, മാര്‍ട്ടിന്‍ വടക്കേല്‍, ജോര്‍ജ് കിടങ്ങേടത്ത്, ബാബു വടക്കേല്‍ എന്നിവരുടെ നേതൃത്തം നൽകി

Related Articles

Leave a Reply

Back to top button