Mukkam

ടൂറിസം ഹബ്; തിരുവമ്പാടിയെ പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുക്കം: സംസ്ഥാനത്ത് ടൂറിസം ഹബ് സ്ഥാപിക്കുമെന്നും തിരുവമ്പാടിക്ക് പരിഗണന നൽകുമെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വി.കെ വിനോദ്, ദിപു പ്രേംനാഥ്, പ്രശോഭ് കുമാർ, ഡോ.കെ.എം ഷാനവാസ്, എം.പി അഹമ്മദ്, വി.വസീഫ്, ലിഡ ജേക്കബ് ഐ.എ.എസ്, ബോസ് ജേക്കബ്, ടി.പി രാജീവ്, ശരീഫ് കാരമൂല തുടങ്ങിയവർ സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, പ്രമുഖ വ്യക്തിത്വങ്ങളും സിനിമാ താരങ്ങളും പങ്കെടുത്ത സാംസ്‌കാരിക ചടങ്ങുകൾ, വിവിധ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ ജനുവരി 19ന് തുടക്കം കുറിച്ച ഫെസ്റ്റ് 18 ദിവസമാണ് നീണ്ടുനിന്നത്. മുക്കം ഫെസ്റ്റിന്റെ എല്ലാ ദിവസത്തെയും സാംസ്‌കാരിക, കലാ വേദികളിലെ പരിപാടികൾ ഞങ്ങളുടെ യുട്യൂബ് ചാനൽ മുഖേന പ്രേക്ഷകർക്ക് കാണാവുന്നതാണ്.

Related Articles

Leave a Reply

Back to top button