Kerala

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച (മെയ് 25) മുതൽ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നൂമണിവരെ മന്ത്രി വെർച്വൽ സംവാദം നടത്തുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോൺ നമ്പരിലേക്കാണ് വിളിക്കേണ്ടത്.

വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ നേരിട്ടറിയിക്കാം

Related Articles

Leave a Reply

Back to top button