Kodanchery

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ

കൈതപ്പൊയിൽ: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഡിവൈസ് ചാലഞ്ചിലൂടെ 19 സ്മാർട് ഫോണുകൾ ലഭ്യമാക്കി.സ്കൂൾ പി.ടി.എ. മുൻകൈ എടുത്ത്, ബഹുജനപങ്കാളിത്തത്തോടെ രൂപീകരിച്ച കൂട്ടായ്മയായ കൂടെ ആണ് 19 പുത്തൻ ഫോണുകൾ നൽകി നാടിന് മാതൃകയായത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, വ്യാപാരി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, അധ്യാപകർ, വ്യക്തികൾ എന്നിവർ ഫോണുകൾ നൽകി ഈ സദ് ഉദ്യമത്തിൽ പങ്കാളികളായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആയിഷക്കുട്ടി സുൽത്താൻ, പ്രധാന അധ്യാപകൻ കെ.ടി. ബെന്നിക്ക് ഫോണുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡന്റ് അബ്ദുൾ കഹാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ രാധ ടീച്ചർ, റംല ഒ.എം. , ടി.കെ. സുഹൈൽ, കെ.സിദ്ദീഖ്, ടി.കെ. നാസർ, വി.കെ. കാദർ, സിറാജ് പി.വി., കെ.സി. ശിഹാബ്, സൈനുൽ ആബിദ് പി.കെ., മുഹമ്മദ് അഷ്റഫ്, സി.പി. രതീഷ് , സി.കെ. ബഷീർ, എ.പി. ബഷീർ, സി.പി. ഷെരീഫ്, അഫ്സൽ എം. എം., സലിം മൂലയിൽ, ജാബിർ പി.വി., അബ്ദുൾ മജീദ് പി. തുടങ്ങിയവർ പങ്കെടുത്തു.പ്രധാന അധ്യാപകൻ കെ.ടി. ബെന്നി സ്വാഗതവും പി.ടി.എ. ട്രഷറർ കെ.വി.മുഹമ്മദ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button