Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: താഴെ തിരുവമ്പാടി മദ്രസയിൽ വച്ച് ഇന്ന് നടത്തിയ 24 പേരുടെ ആന്റിജൻ പരിശോധനയിൽ 5 പേർക്കും ഇന്നലെ നടത്തിയ 70 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 34 പേരുടെ ആർ ടി പി സി ആർ പരിശോധനയും നടത്തി. നിലവിൽ പഞ്ചായത്ത് പരിധിയിൽ 127 പേർ ചികിത്സയിൽ കഴിയുന്നു.
നാളെ സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് 150 പേർക്ക് ആർ ടി പി സി ആർ/ആന്റിജൻ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. വാർഡ് 9ൽ 8 പേർക്കും വാർഡ് 10ൽ 3 പേർക്കും വാർഡ് 11ൽ 5 പേർക്കും വാർഡ് 12ൽ 2 പേർക്കും വാർഡ് 17, 14 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.







