Karassery

കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടി പ്രതിക്ഷേധാർഹം; യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: കോവിഡ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം കോവിഡ് പോസറ്റീവായവരെ ക്വാറൻ്റയിൻ്റെ പേരിൽ ദുരിതത്തിലാക്കുന്ന ആരോഗ്യ വകുപ്പ് നടപടിയിൽ യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിന് കീഴിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് വിധയരായ കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര് സ്വദേശികൾ ഉൾപ്പെടെയുള്ളവരുടെ ഫലമാണ് ടെസ്റ്റ് കിറ്റിലെ അപാകത മൂലം പോസറ്റീവായത് റിസൾട്ടിൽ സംശയം തോന്നിയതിനേ തുടർന്ന് ഇതിൽ ചിലർ സ്വകാര്യ ആശുപത്രിയിൽ അന്ന് തന്നെ ആൻ്റിജൻ പരിശോധ നടത്തിയപ്പോൾ കോവിഡ് നെഗറ്റീവാണ് എന്ന് ബോധ്യപ്പെട്ടു തുടർന്ന് നടത്തിയ ആർട്ടി.പി.സീ.ആർ ഫലവും നെഗറ്റീവായങ്കിലും ആദ്യ പരിശോധന ഫലം പോസറ്റീവായതിനാൽ ക്വാറൻ്റയിനിൽ കഴിയണം എന്നാണ് ആരോഗ്യ വകുപ്പ് നിലപാട്.ബാലിശമായ വാദങ്ങൾ ഉയർത്തി പട്ടിണി പാവങ്ങളെ വേട്ടയാടുന്ന സമീപനം ആരോഗ്യ വകുപ്പ് തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പൊകുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ വ്യക്തമാക്കി.

ഓൺലൈൻ യോഗം മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി ഉദ്ഘാടനം ചെയ്യ്തു.അരുൺ കല്ലിടുക്കിൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ,മുജീബ് പുള്ളിശ്ശേരി, ബിബിൻ കുടരഞ്ഞി, പ്രസാദ് അയ്യൻപനംപള്ളിയാക്കൽ, റിൻസ് തേക്കുംകാട്ടിൽ, ആൽബിൻ കുളിരാമുട്ടി, അജ്നാസ് മാപ്പിള വീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button