Kerala

ഫ്രീ ഫയര്‍ ഗെയിം; മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകളിലെ അപ്ഗ്രേഡുകള്‍ക്കായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. വലിയ തുകകള്‍ നഷ്ടമായശേഷമാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. പ്രതിസ്ഥാനത്ത് മക്കളായതുകൊണ്ട് പരാതികള്‍ ഉണ്ടാകില്ലായെന്നത് വില്‍പനസംഘങ്ങള്‍ക്ക് രക്ഷയാകുന്നു.

ഫ്രീ ഫയര്‍ ഗെയിം വില്ലന്‍ റോളില്‍ പൊലീസ് രേഖകളിലേക്ക് എത്തിയ ആദ്യ പരാതി ആലുവയിലേതാണ്. അക്കൗണ്ടില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ പതിന്നാലുകാരനായ മകന്‍ ഫ്രീ ഫയര്‍ കളിക്കാന്‍ ചെലവാക്കിയതാണെന്ന് വ്യക്തമായി.

അന്‍പത് രൂപമുതല്‍ 5000 രൂപവരെയാണ് ഒരോ ഇടപാടിലും പതിന്നാലുകാരന്‍ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചു. ഓണ്‍ലൈന്‍ ക്ലാസുകളുടെ മറവില്‍ കുട്ടികള്‍ ഗെയിമിങ് തട്ടിപ്പുകളിലേക്ക് വീഴാതിരിക്കാന്‍ പൊലീസ് നല്‍കുന്ന ഉപദേശം ഇതാണ്.

Related Articles

Leave a Reply

Back to top button