Omassery

താഴെ ഓമശ്ശേരി; റോഡിൽ അപകടങ്ങൾ പതിവാകുന്നു

ഓമശ്ശേരി: ഓമശ്ശേരി-കൊടുവള്ളി റോഡിൽ താഴെ ഓമശ്ശേരിയിൽ അപകടങ്ങൾ പതിവാകുന്നു. റോഡിന് കുറുകെ പുതുതായി നിർമിച്ച കലുങ്കിൽ കയറി ഇറങ്ങുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. സംഭവത്തിൽ പരാതിയുമായി യൂത്ത് ലീഗ് രംഗത്തെത്തി.

റോഡ് നിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന കലുങ്ക് വരമ്പ് രൂപത്തിലായതാണ് അപകടം കൂടാൻ കാരണമെന്ന് ഇവർ ആരോപിക്കുന്നു. യാത്രക്കാർക്കായി അടയാളങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു.

വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അഷ്റഫ് ഓമശ്ശേരി അധ്യക്ഷനായി. ഇ.കെ.മൻസൂർ, സി.കെ. സക്കീർ പുരയിൽ, യു.കെ. നൗഷാദ്, താജുദീൻ ഷാ, അബ്‌ദുൾ ഹൈർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button