Kodiyathur

കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെ ആദരിച്ചു

കൊടിയത്തൂർ: വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളിൽ ഈ വർഷത്തെ യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളായ ഫാത്തിമ മഹർ എൻ.കെ, കെ ഹൃദൂൽ ദേവ്, അഭിന പി എന്നിവരെ വാദി റഹ്മ മ്യൂച്ചൽ ഹെൽപ്പ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടു മുറി മെമോന്റോ നൽകി ആദരിച്ചു.

മൻസൂർ എം.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.സി ഹുസൈൻ (ഗവേണി ഗ് ബോഡി ചെയർമാൻ), അബ്ദു നാസർ കാരങ്ങാടൻ (പി.ടി.എം.എച്ച്.എസ്), യേശുദാസ് സി ജോസഫ് (പ്രിൻസിപ്പാൾ, വാദി റഹ്‌മ), അബ്ദു നാസർ മേച്ചേരി, സാജിമ നാഗർ, മുഫ്സിറ, രമേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എൻ.കെ അബ്ദുൽ ഗഫൂർ സ്വാഗതം, പി ധന്യ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button