Thiruvambady

ആനക്കാംപൊയിൽ ദളിത് ബാലികാ പീഡനം അന്വേഷിക്കണം; യൂത്ത് കോൺഗ്രസ്; പകൽപന്തം തെളിയിച്ച് പ്രതിഷേധിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ ദളിത് ബാലിക പീഡനക്കേസ് അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രതിഷേധ പകൽപ്പന്തം തെളിയിച്ചു. പ്രസ്തുത കേസിലെ പ്രതി പാർട്ടി പ്രവർത്തകനായതിനാൽ പാർട്ടി ഇടപെട്ട് ഒത്തുതീർപ്പ് നടത്തിയതിന്റെ ഭാഗം അയാണോ കേസ് അട്ടിമറിക്കപെട്ടത് എന്നു സംശയിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. രണ്ട് തവണ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി എടുക്കാൻ പോലീസിനോട് അവശ്യപെട്ടിട്ടും നടപടി ഉണ്ടാകാത്തത്തിനാൽ സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നും തിരുവമ്പാടി മറ്റൊരു വാളയാർ ആകാൻ അനുവദിക്കരുതെന്നും പീഡനം നടത്തിയവരെയും അത് മൂടിവെച്ചവരെയും നിയമത്തിന് മുൻപിൻ കൊണ്ടുവരുകയും ഇരയ്ക്ക് നീതി വാങ്ങി കൊടുക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കനമെന്നും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് യു സി അജ്മൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമൽ നെടുങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജന: സെക്രട്ടറി അർജുൻ ബോസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ മനു കളത്തൂർ, ലിബിൻ ബെൻ തുറുവേലിൽ, അഡ്ലിൻ കെ തോമസ്, ജന: സെക്രട്ടറിമാരായ അഡ്വ: ജെഫ്രിൻ ജോസ് കുരീക്കാട്ടിൽ, ജോയിസ് നിരവത്ത്, സലീം സുൽത്താൻ, സുധിൻ, ഷിജു ചെമ്പനാനി, ആൽഫ്രഡ് ജൂലിയാസ്, അമൽ തങ്കച്ചൻ, ആന്റെക്സ് ബിജു, രഞ്ജിത്ത് അത്തിപ്പാറ, ടോം, മുഹ്സിൻ, അബിൻ രാജ് തുടങ്ങിയവർ നേത്യത്വം നൽകി.

Related Articles

Leave a Reply

Back to top button