Pullurampara

ഇലന്തുകടവ് തുരുത്തിന് സംരക്ഷണ കവചം

പുല്ലൂരാംപാറ : തുടർച്ചയായ രണ്ട് പ്രളയങ്ങളിലെയും മലവെള്ളപാച്ചിലുകളിലും ദുരന്തത്തെ നേരിൽ കണ്ടവരാണ് പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തു നിവാസികൾ.വെള്ളേരിമലക്കുള്ളിൽ എവിടെ നിന്നോ ഉരുൾ പൊട്ടി ഇരവിഴിഞ്ഞി പുഴയിലൂടെ വരുന്ന മലവെള്ളം കാലവർഷത്തിൽ ഇവരെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ തങ്ങുന്നതിന് നിർബന്ധിതരാക്കിയിരുന്നു.

വീണ്ടുമൊരു കാലവർഷത്തിലേക്ക് നമ്മളെത്തുമ്പോൾ തുരുത്തുകാർക്ക്‌ ഇനി സ്വസ്ഥമായി ഉറങ്ങാം. മുൻ MLA സ. ജോർജ് എം തോമസിന്റെ ശ്രമഫലമായി 1.60 കോടി രൂപ ചെലവഴിച്ച് തുരുത്തിൽ സംരക്ഷണ ഭിത്തി തയ്യാറായിരിക്കുന്നു. പ്രദേശം ജനപ്രതിനിധികൾക്കൊപ്പം സന്ദർശിച്ചു.40 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വളഞ്ഞപാറ ഭാഗത്ത്‌ ബണ്ട് നിർമ്മിക്കുന്നത് കൂടി പരിഗണനയിലുണ്ട്.

Related Articles

Leave a Reply

Back to top button