Omassery

ഓമശ്ശേരിയിൽ ടൗണിൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരുക്ക്

ഓമശ്ശേരി :കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. താഴെ അങ്ങാടി തേക്കുംപാട്ട് സുലൈമാന് (62) ആണു പന്നിയുടെ ആക്രമണത്തിൽ ഇടതു കൈക്കു സാരമായി പരുക്കേറ്റത്. അങ്ങാടിയിൽ ഇന്നലെ വൈകിട്ടാണു സംഭവം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് അങ്ങാടിയിലെ പ്രധാന ഭാഗത്തേക്കു കുതിച്ചെത്തിയ പന്നി, ഹൈവേ ജംക്‌ഷനു സമീപത്തെ നടപ്പാതയിലാണു സുലൈമാനെ ആക്രമിച്ചത്. ഇതിനിടെ, ഇതുവഴി ബൈക്കിൽ എത്തിയ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായ ഓമശ്ശേരി അങ്ങാടിയിൽ ഉച്ചയോടെ കടകൾ അടയ്ക്കുന്നതിനാൽ ആളുകൾ കുറവായിരുന്നു. ജനുവരിയിലും ഓമശ്ശേരിയിൽ സമാനമായ സംഭവമുണ്ടായിരുന്നു. ഉച്ച സമയത്തു വീട്ടിൽ നിന്നു പള്ളിയിലേക്കു പുറപ്പെട്ടയാൾക്കാണ് അന്നു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇത്രയുമെല്ലാം ഉണ്ടായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.

Related Articles

Leave a Reply

Back to top button