Kodanchery

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനജാഗ്രത സമിതി യോഗം ചേർന്നു

കോടഞ്ചേരി: വനം വകുപ്പിന്റെയും ജനപ്രതിനിധികളുടെയും കർഷകരുടെയും കൂട്ടായ്മയിലൂടെ വനാതിർത്തികൽ ജനകീയമായി സംരക്ഷിക്കുവാനും കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പരമാവധി നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കോടഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗം ചേർന്നു.

വനാതിർത്തികളിൽ സമയബന്ധിതമായി ഫെൻസിങ് പൂർത്തീകരിക്കുന്നതിന് സംയുക്തമായി നടപടികൾ എടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വനസംരക്ഷണ സമിതികൾ മുഖേന ലഭിക്കുന്ന തുക ഉപയോഗിച്ച് ആവശ്യമായ വാച്ചർമാരെ നിയോഗിച്ചുകൊണ്ട് സോളാർ ഫെൻസിങ് ലൈനുകൾ ക്ലിയർ ചെയ്യുവാനും കൃത്യമായി ഇവയുടെ പ്രവർത്തനം ഉറപ്പു വരുത്തുവാനും അടിയന്തരമായി വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

വാർഡ് തലത്തിൽ ജനജാഗ്രതാ സമിതി യോഗങ്ങൾ ചേരുവാനും ജനകീയ പിന്തുണയോടുകൂടി കാട്ടുപന്നി വേട്ട നടത്തി കൃഷിയിടങ്ങൾ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ പ്രദേശവാസികളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ജനജാഗ്രത സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് എം കെ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, ചിന്ന അശോകൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, വന വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button