Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു

മുക്കം: വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫർണീച്ചറുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് ബെഞ്ച്, ഡസ്ക്ഉ ൾപ്പെടെയുള്ളവ വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി നേരത്തെ മേശ, അലമാര, ഗ്രീൻ ബോർഡ് എന്നിവ നൽകിയിരുന്നു.

കഴുത്തൂട്ടിപുറായി ഗവ: എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഫർണീച്ചറുകളുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, സ്കൂൾ പ്രധാനാധ്യാപകൻ ആസാദ്, പി.ടി.എ പ്രസി: എ.കെ റാഫി, എസ്.എം.സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, വി.വി നൗഷാദ്, ഷമീർ ചാലക്കൽ, ഹാരിസ്, ഷിഹാബ്, കരീം , ഷൈജൽ, റഹ്‌ന തുടങ്ങിയവർ ചടങ്ങിൽ സംബധിച്ചു.

Related Articles

Leave a Reply

Back to top button