Thiruvambady

തിരുവമ്പാടിയിൽ നീരുറവ് – സമഗ്ര നിർത്തടാധിഷ്ഠിത പദ്ധതി ഉദ്ഘാടനം നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി “നീരുറവ് ” സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച്  പദ്ധതി ഡി.പി.ആർ പ്രകാശനവും തീം സോംഗ് പ്രകാശനവും നടത്തി.
തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ  മുഹമ്മദ് ജാ  പദ്ധതി പ്രവൃത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

പദ്ധതിയുടെ ഭാഗമായി പൊയിലിങ്ങപുഴ നിർത്തടത്തിൽ ഉൾപെടുന്ന പുന്നക്കൽ , ഉറുമി വാർഡുകളിൽ പൂർണമായും പൊന്നാങ്കയം വാർഡിൽ ഭാഗികമായും മണ്ണ, ജല സംരക്ഷണ പ്രവൃത്തികളും കാർഷിക മേഖലിയിലെ ജലസേചന കിണർ , കുളം നിർമ്മാണവും മൃഗസംരക്ഷണ മേഖലയിൽ തൊഴുത്ത്, ആട്ടിൻ കൂട്, കോഴി കൂട് തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുക്കും.

5.65 കോടിയുടെ പ്രവ്യത്തികൾ പദ്ധതിയുടെ ഭാഗമായി നടക്കും. 116676 തൊഴിൽ ദിനങ്ങൾ ഇതിലൂടെ സൃഷ്ടിക്കാനാകും. പദ്ധതി നിർവഹണത്തിന് പിന്നിൽ പ്രവൃത്തിച്ച തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതിയുടെ  ടീം അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

പരിപടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ,ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ബിജിൻ ജേക്കബ് ,സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ  ലിസി അബ്രഹാം മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , വാർഡ് മെമ്പർ മാരായ  കെ.ഡി ആൻ്റണി, ലിസി സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസി. സെക്രട്ടറി എ മനോജ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button