മണിപ്പുരിൽ കലാപം നടക്കുമ്പോൾ മോദി കർണാടക പിടിക്കാനുള്ള തിരക്കിൽ; ടി സിദ്ദിഖ് എം.എൽ.എ

മുക്കം: മണിപ്പുരിൽ കലാപം നടക്കുമ്പോൾ കർണാടക പിടിക്കാനുള്ള തിരക്കിലാണ് പ്രധാനമന്ത്രിയും അമിത് ഷായുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എൽ.എ. മുക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആർ ഷഹിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജനറാലി അഗസ്ത്യൻമുഴിയിൽ ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രവർത്തകർ മൊബൈൽ ഫോണിലെ വെളിച്ചം തെളിയിച്ചു. കെ.പി.സി.സി. ജന.സെക്രട്ടറി പി.എം നിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജനറൽ സെക്രട്ടറിമാരായ എം ധനീഷ് ലാൽ, രാഹുൽ മാങ്കൂട്ടം, പി.കെ രാഗേഷ്, വി.പി ദുൽഖിഫിൽ, ഒ ശരണ്യ, സെക്രട്ടറിമാരായ പി നിധീഷ്, ഇ.പി രാജീവ്, സുഫിയാൻ ചെറുവാടി, ബാബു പൈക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ബവിത്ത് മാലോൽ, എം.ടി അഷ്റഫ്, കെ.ടി. മൻസൂർ തുടങ്ങിയവർ സംസാരിച്ചു.







