Kodanchery

ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കോടഞ്ചേരി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്പോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ പണിമുടക്കാനുള്ള അവകാശം അംഗീകരിച്ച് നിയമ നിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കോടഞ്ചേരി ഗവ.കോളേജിൽ വച്ച് നടന്ന സദസ്സിൽ A.K.G.C.T ജില്ലാ കമ്മറ്റി അംഗം മനോജ് കുമാർ കെ യു അദ്ധ്യക്ഷം വഹിച്ചു. NGO യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റി പ്രസിഡണ്ട് ഷീന ടി സി ഉദ്ഘാടനം ചെയ്തു.

NGO യൂണിയൻ ജില്ലാ കൗൺസിൽ അംഗം അനിൽ കെ ടി സ്വാഗതവും, ഏരിയാ കമ്മറ്റി അംഗം രജീഷ് കെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button