Thiruvambady

ശിശു ദിനാഘോഷവും, എം.എൽ.എക്ക് സ്വീകരണം നൽകി; തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ


തിരുവമ്പാടി: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് 2020-21 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി എംഎൽഎ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പിന്നണി ഗായിക നിയ ചാർലി, വിവിധ ഓൺലൈൻ മത്സരങ്ങളിൽ മികവു പ്രകടിപ്പിച്ച ബിലീന ആൻ ബെന്നി എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ പ്രസിഡണ്ട് ജമീഷ് ഇളംതുരുത്തിൽ എം.എൽ.എയെ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ഫാദർ ജോസ് ഓലിയക്കാട്ടിൽ, മദർ പവിത്ര റോസ്, സിസ്റ്റർ സലോമി, ശ്രീ ജിനു പി വി, കുമാരി അലിറ്റ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button