CharamamThottumukkam

തോട്ടുമുക്കം; മങ്കുഴിപാലത്ത് മണ്ണിടിച്ചിൽ; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

തോട്ടുമുക്കം: കൊടിയത്തൂർ – കാരശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മങ്കുഴിപാലത്ത് മണ്ണിടിച്ചിൽ. തോട്ടുമുക്കം – ഫാത്തിമ എസ്റ്റേറ്റ് പി.ഡബ്ല്യു.ഡി റോഡിനു സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് നാട്ടുകാർ ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കി.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു 500 മീറ്റർ മാറി മായങ്കൽ കോളനിക്ക് സമീപം 3 വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൂടാതെ സോയിൽ പൈപ്പിങ് പ്രതിഭാസം ഉണ്ടായിരുന്ന പൈകാടൻ മലയുടെ താഴ്‌വാരം ആണ് മങ്കുഴിപ്പാലം പ്രദേശം. മണ്ണിടിച്ചിൽ റോഡിനു മുകൾ ഭാഗത്തുള്ള വീടിനു വലിയ ഭീഷണി ആയിടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ പ്രദേശത്തെ നാട്ടുകാർ ഭീതിയിലാണ്.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം വില്ലേജ് ഓഫീസർ സന്ദർശിച്ചു. 2007ൽ മങ്കുഴിപ്പാലത്തിന്റെ 100 മീറ്റർ താഴെ മണ്ണിടിചിലിൽ വീട് തകർന്നു 2 പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാദ്യം സംഭവിച്ചിരുന്നു. ഈ പ്രദേശത്തിന്റെ സമീപം വലിയ കരിങ്കൽ കോറി പ്രവർത്തിക്കുന്നതും ജനങ്ങൾക്ക് ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button