AnakkampoyilThiruvambady

നാളികേര വിലയിടിവിനെതിരേ ആനക്കാംപൊയിലിൽ കിഫയുടെ നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധം

തിരുവമ്പാടി : തിരുവോണനാളിൽ മലയോരത്ത് കർഷകരുടെ വേറിട്ടസമരങ്ങൾ. വിലത്തകർച്ച, വന്യമൃഗശല്യം, രോഗബാധ, ഉത്പാദനക്കുറവ്, പ്രകൃതിക്ഷോഭം തുടങ്ങിയവ കാരണം പ്രതിസന്ധിയിലായ കാർഷികമേഖലയുടെ വീണ്ടെടുപ്പിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഓണാഘോഷം ഒഴിവാക്കി കർഷകർ പ്രതിഷേധിച്ചു. കരുതൽമേഖല പ്രഖ്യാപനത്തോടെ മലയോര കർഷകരുടെ അതിജീവനംതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും സ്പെഷ്യൽ പാക്കേജ് ഉൾപ്പെടെയുള്ള നടപടി നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

നാളികേര വിലയിടിവിനെതിരേ ആനക്കാംപൊയിലിൽ കിഫയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ വെട്ടിനശിപ്പിച്ച് പ്രതീകാത്മകസമരം നടത്തി.

ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മറ്റി ഓണത്തിന് കർഷകന് ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടിയിൽ അവകാശപ്രഖ്യാപന സമ്മേളനം നടത്തി. ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണയിൽ കരിങ്കൊടി ഉയർത്തി.

Related Articles

Leave a Reply

Back to top button