TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Thiruvambady

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം; കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി

മുക്കം : തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്.

തിരുവമ്പാടി എസ്റ്റേറ്റ് മാനേജറുടെ തൊഴിലാളി വിരുദ്ധ നടപടിയിലും, തൊഴില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് രണ്ടുമാസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി.

സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ 2000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തിരുവമ്പാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ വളരെ തുച്ഛമായ വേതനത്തില്‍ തൊഴിലെടുത്തു കൊണ്ടിരിക്കയാണ്. മെച്ചപ്പെട്ട വേതനവും ആനുകുല്യങ്ങളും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published.

Back to top button