TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Karassery

ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

കാരശ്ശേരി : ഒന്നരവർഷം കഴിഞ്ഞിട്ടും മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണം പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് കുത്തിപ്പൊളിച്ചതും കിടങ്ങുകൾ കുഴിച്ചതും ഇതുവഴിയുള്ള ഗതാഗതം ദുരിതമാക്കുന്നു.

നാലര കിലോമീറ്ററാണ് റോഡിന്റെ ആകെ ദൂരം. തിരുവമ്പാടി എസ്റ്റേറ്റ് ജങ്ഷൻമുതൽ മണ്ടാംകടവുവരെ റീടാറിങ്ങിനായി മെറ്റലും പാറപ്പെടിയും ചേർന്ന മിശ്രിതമിട്ടിട്ടുണ്ട്. ഈ ഭാഗം നിറയെ കുഴികളായതിനാൽ ഇപ്പോൾ ബസുകൾ ഓടുന്നില്ല. വാഹനങ്ങളധികവും മറ്റുവഴികളിലൂടെ ചുറ്റിക്കറങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. ഇതുവഴിപോകുന്ന വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. കുഴികളിൽ ചാടുന്നതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി യാത്രക്കാരും പറയുന്നു. റോഡിലെപൊടി യാത്രക്കാർക്കും സമീപവാസികൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

എസ്റ്റേറ്റ് ജങ്ഷൻമുതൽ താഴെ തിരുവമ്പാടിവരെയുള്ള ഭാഗത്ത് കലുങ്കുനിർമാണത്തിന് എട്ട് കിടങ്ങുകളാണ് കുഴിച്ചിട്ടുള്ളത്. അതിനാൽ വലിയ വാഹനങ്ങൾക്ക് ഓടാൻ കഴിയില്ല. റോഡിന്റെ പകുതിയിലധികം വീതിയിൽ കിടങ്ങുകളാണ്. ബാക്കിഭാഗം കുഴിച്ചില്ലെങ്കിലും വാഹനങ്ങളുടെ അടിഭാഗം തട്ടി കേടുവരുന്ന നിലയാണ്. കിടങ്ങുകളുടെ വക്കുകൾ ഇടിഞ്ഞു തകർന്നതിനാൽ അപകടങ്ങളും പതിവാണ്. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികളക്കം യാത്രക്കാർ ഏറെദൂരം നടന്നു പോകേണ്ടസ്ഥിതിയിലാണ്. വഴിയോരങ്ങളിലെ തട്ടുകടകൾ ആളുകുറഞ്ഞതിനാൽ പൂട്ടിപ്പോയി.

Related Articles

Leave a Reply

Your email address will not be published.

Back to top button