Kozhikode

ലോക്ക് ഡൌൺ സമയത്തു ചാരിറ്റി പ്രവർത്തനങ്ങൾക് തുടക്കം കുറിച്ച് ഒരു കൂട്ടം സൈനികരുടെ കാലിക്കറ്റ്‌ ഡിഫൻസ് എന്ന സൈനിക കൂട്ടായ്മ

2018 പ്രളയ കാലത്ത് തുടങ്ങിയ സൈനിക കൂട്ടായ്മ ജില്ലക്കകത്ത് ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളായി,
15000 ഓളം രൂപയുടെ മാസ്ക്, ഹാൻഡ് ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഇന്നലെ സൈനികർ കോഴിക്കോട് കളക്ടർ ക്ക് കൈമാറി, കൂടാതെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ covid 19 ന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് അവശ്യ സാധങ്ങളുടെ കിറ്റ് എത്തിച്ചുകൊണ്ടിരിക്കുകയാണ് കാലിക്കറ്റ്‌ ഡിഫൻസ് വാട്സപ്പ് കൂട്ടായ്മയിലെ സൈനികർ. അർഹതപെട്ടവരെ വാട്സപ്പ് ഗ്രുപ്പുകൾ വഴി കണ്ടെത്തി സഹായം എത്തിക്കുകയാണ് സൈനികർ. ഇതിനായി നാട്ടിൽ ലീവിൽ ഉള്ള സൈനികരും ഗ്രൂപ്പ് അംഗംങ്ങളായ വിമുക്ത ഭടന്മാരും വിശ്രമമില്ലാതെ പ്രയത്നിക്കുകയാണ്. അവർക്ക് പ്രോത്സാഹനവും സഹായവും നൽകി രാജ്യത്തിൻറെ പല ഭാഗങ്ങളിൽ വിവിധ സേനാവിഭാങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ പ്രവർത്തങ്ങളിൽ പങ്കാളികളാവുന്നു. കട്ടിപ്പാറ, നന്മണ്ട, ചേളന്നൂർ, കൊയിലാണ്ടി, കുറ്റിയാടി, കണ്ണാടിക്കൽ പുല്ലാളൂർ, പയിമ്പ്രാ, ഇരിങ്ങത് തുടങ്ങി ജില്ലയുടെ പല ഭാഗങ്ങളിൽ ഭക്ഷണ കിറ്റുകളും മറ്റു അവശ്യ സാധങ്ങൾ മരുന്നുകൾ എന്നിവയും എത്തിച്ചു നൽകാൻ സൈനികർക്കു സാധിച്ചു. തങ്ങളോട് സഹായം ആവശ്യപെടുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കിയാണ് കൂട്ടായ്മയുടെ പ്രവർത്തനം.

Related Articles

Leave a Reply

Back to top button