Kodiyathur

മില്ലത്ത് മഹൽ അവാർഡുകൾ നൽകി

കൊടിയത്തൂർ : മികവുറ്റ പ്രതിഭകളെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതിൽ തദ്ദേശീയ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ടെന്നും ജന്മനാട്ടിൽ നിന്ന് ലഭിയ്ക്കുന്ന സ്വീകാര്യതയോളം വിലപ്പെട്ട മറ്റൊന്നില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന  സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്.
മില്ലത്ത് മഹൽ ചെറുവാടി സംഘടിപ്പിച്ച പ്രഷ്യസ് ഡെ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മില്ലത്ത് മഹൽ സെക്രട്ടരി ഹമീദ് കൊന്നാലത്ത് അധ്യക്ഷത വഹിച്ചു.
പ്രദേശവാസികളായ റസാഖ് വഴിയോരം, സാജിദ് പുതിയോട്ടിൽ, എ.ആർ കൊടിയത്തൂർ എന്നീ ഗ്രന്ഥ രചയിതാക്കൾ സി.പി യിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. എൻ.കെ അഷ്‌റഫ് പ്രതിഭകളെ പരിചയപ്പെടുത്തി. പി.സി അബൂബക്കർ പുസ്തക പരിചയം നടത്തി. ഹമീദ് കൊന്നാലത്ത് സ്വാഗതം പറഞ്ഞു.
വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ച കെ.സി റാഷിഖ് (സി.എ), ഷെമീന മാളിയേക്കൽ, റുബീന കൊന്നാലത്ത് (ഗോൾഡൻ വിസ ), വാഹിദ് കുളങ്ങര (വൈറ്റ് ഗാർഡ്), റെനീന മാളിയേക്കൽ (നീറ്റ്), സുൽത്താന മെഹബൂബ്
എന്നിവരെയും എസ് എസ് .എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ആദരിച്ചു.
കെ.വി അബ്ദുറഹ്മാൻ, എം.എ അബ്ദുറഹ്മാൻ, കെ.പി അബ്ദുറഹ്മാൻ, ടി.ടി അബ്ദുറഹ്മാൻ, സുഹ്‌റ വള്ളങ്ങോട്ട്, സുഫിയാൻ കട്ടയാട്ട്, എം.ടി റിയാസ്, ഫസൽ കൊടിയത്തൂർ, മജീദ് റിഹല, കെ.ജി സീനത്ത്, മജീദ് മൂലത്ത്, എൻ ജമാൽ, സി.പി അസിസ്, മുഹമ്മദ് താടായിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button