Kodiyathur
കാരക്കുറ്റി ഗവ: എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി

കൊടിയത്തൂർ : കാരക്കുറ്റി ഗവ: എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി. ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്, സമൂഹ പ്രതിജ്ഞ, പ്രദർശനം തുടങ്ങിയവ നടന്നു.
റിട്ടയർഡ് പ്രധാനാധ്യാപകൻ എം മുഹമ്മദുണ്ണി മാസ്റ്റർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ഇ.സി സാജിദ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ശിഹാബ് പി.പി.സി, ഹെഡ്മാസ്റ്റർ ജി.എ റഷീദ്, സഫിയ ടീച്ചർ, ബേബി അസൂറ, നാദിറ സംസാരിച്ചു. എം ആരിഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.







