Thiruvambady

നവീകരച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡ് ഉദ്ഘാടനം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നെല്ലാനിച്ചാൽ – ഒറ്റപ്പൊയിൽ റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ ( സ്റ്റാർറിഗ് കമ്മറ്റി ചെയർപേർസൺ) വി. പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ അപ്പു കോട്ടയിൽ, കെ എം മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button