Kerala

പരിസ്ഥിതിലോല മേഖല: വയനാട്ടില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ ആരംഭിച്ചു, വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു

കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ തിങ്കളാഴ്ച വയനാട്ടില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ആരംഭിച്ചു.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അടക്കം വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല.

പത്തുമണിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രകടനം നടത്തും. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണെങ്കിലും എല്ലാവരും സമരത്തോട് സഹകരിക്കുന്ന അവസ്ഥയാണുള്ളത്. ഇന്നത്തെ ഹര്‍ത്താല്‍ തുടക്കം മാത്രമാണെന്നാണ് സമരക്കാര്‍ പറയുന്നത്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button