Thiruvambady

ഫുട്ബോൾ തീയറ്റർ ഒരുങ്ങി;ഹാരിസണിൽ ഇന്ന് കളിയാരവം തുടങ്ങും

തിരുവമ്പാടി: കാൽപ്പന്തുകളിയുടെ കളിയാരവം ഇന്നു ഫുട്ബോൾ തിയറ്ററിൽ നിന്ന് ഉയരും. വർഷങ്ങൾക്കു മുൻപ് പൂട്ടിയ ഹാരിസൺ സിനിമ തിയറ്ററിൽ ബിഗ് സ്ക്രീൻ ഒരുക്കി എല്ലാ സൗകര്യങ്ങളോടെയും 1000 പേർക്കു കളി കാണാൻ അവസരം ഒരുക്കുകയാണ് ചെയ്തത്.

ബാൽക്കണിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം പ്രവേശനം നൽകും.കോവിഡ് മഹാമാരിയെ തുടർന്ന് പൂട്ടിയ തിയറ്റർ ലോകകപ്പ് മത്സരം തീരുന്നതു വരെ ഫുട്ബോൾ തിയറ്റർ ആയി തുടരും.

കോസ്മോസ് സ്പോർട്സ് ക്ലബ്ബാണ് ഫുട്ബോൾ തിയറ്ററിന്റെ സംഘാടകർ. തത്സമയ സംപ്രേഷണത്തിന് സൗജന്യമായാണ് ഉടമ പി.ടി. ഹാരിസ് തിയറ്റർ വിട്ടു നൽകിയിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ സംഭാവന മാത്രം സ്വീകരിച്ചാണ് പ്രദർശനം

Related Articles

Leave a Reply

Back to top button