എസ് എൻ ഡി പി യോഗം തിരുവമ്പാടി യൂണിയൻ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തിരുവമ്പാടി: കേരളത്തിൽ വിവിധ കോണുകളിൽ അന്ധവിശ്വാസം മൂലം പലപ്പോഴും നടന്നുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് വിവിധ മധ്യമങ്ങളിലൂടെ നാം കണ്ടു കൊണ്ടിരിക്കുകയാണ്.
ഇത്തരം ദുരന്തങ്ങൾ സമുഹത്തിൽ ഉണ്ടാവാതിരിക്കാൻ നമ്മുടെ ജനസമൂഹത്തേ ജാഗ്രതയാക്കുന്നതിനു വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി എസ് എൻ ഡി പി യോഗം എല്ലാ യൂണിയൻ ആസ്ഥാനത്തും ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
തിരുവമ്പാടി യൂണിയൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന ജന ജാഗ്രതാ സദസ്സ് തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ശ്രീ ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു.
യുണിയൻ സെക്രട്ടറി പി.എ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ എം കെ അപ്പുകുട്ടൻ ,യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം ശ്രീ റെനിഷ് വി റാം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശ്രീ മെവിൻ പി.സി, എന്നിവർ സംസാരിച്ചു.
യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലീല വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലില ഗോപിനാഥ് സ്വാഗതവും അബിളി രമേശൻ നന്ദിയും പറഞ്ഞു.






