Kodiyathur
കൊടിയത്തൂർ ഗതാഗത യോഗ്യമല്ലാത്ത കാരകുറ്റി – തടായികുന്ന് റോഡിലൂടെയുള്ള വലിയ ബസ്സുകളുടെ ഗതാഗതം നാട്ടുകാർ തടഞ്ഞു

കൊടിയത്തൂർ: ഗതാഗത യോഗ്യമല്ലാത്ത കാരകുറ്റി – തടായികുന്ന് റോഡിലൂടെയുള്ള വലിയ ബസ്സുകളുടെ ഗതാഗതം നാട്ടുകാർ തടഞ്ഞു. മൂന്നര മീറ്ററിൽ താഴെ മാത്രം വീതിയുള്ള പ്രസ്തുത റോഡിൽ വലിയ ബസുകൾ സർവീസ് നടത്തുന്നത് കാരണം പ്രദേശ വാസികൾക്കും സ്കൂൾ കുട്ടികൾക്കും കാൽനടപോലും അസാധ്യമാണ്.
കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ അധികൃതരുടെ അനാസ്ഥമൂലം വിദ്യാർത്ഥി മരണപ്പെട്ട സാഹചര്യത്തിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും കാരകുറ്റി – തടായികുന്ന് റോഡിലൂടെയുള്ള കാൽനട യാത്ര സുഗമമാക്കുന്നതിനും നാട്ടുകാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്നവാശ്യപെട്ടുകൊണ്ട് ഒരു മാസത്തോളമായി നാട്ടുകാർ സമരത്തിലായിരുന്നു.
സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന അധികൃതർ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കള്ളകേസ് കൊടുക്കാനും നാട്ടുകാർക്കെതിരെ കള്ളപ്രചാരണം നടത്താനുമാണ് മുതിരുന്നത്. ജനവിരുദ്ധമായ ഇത്തരം നടപടികളിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപം ശക്തമാക്കുമെന്നും ആക്ഷൻ കമ്മറ്റി അറിയിച്ചു.







