Kodanchery

ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ഫാൻസ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കോടഞ്ചേരി: ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഫാൻസുകൾ ആയിട്ടുള്ള വിദ്യാർഥികൾക്ക് വേണ്ടി ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ അർജന്റീന ഫാൻസിനെതിരെ പോർച്ചുഗൽ ഫാൻസ് ടീം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. വിജയികൾക്ക് വേണ്ടി ഏഴാം ക്ലാസിലെ ജോർജ് ഫിലിപ്പ് ഹാട്രിക് ഗോളുകൾ നേടി. കോടഞ്ചേരി ലൈഫ് ട്രാക്ക് ടർഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികൾക്കുള്ള ട്രോഫി കോടഞ്ചേരിയിലുള്ള ആപ്പിൾ മോട്ടോർ ഡ്രൈവിംഗ് സ്കൂളാണ് സ്പോൺസർ ചെയ്തത്.

റണ്ണേഴ്സിനുള്ള ട്രോഫി നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിലെ ഡോക്ടർ പ്രഭാകരൻ സ്പോൺസർ ചെയ്തു. ഹാട്രിക് ഗോളുകൾ നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജോർജ് ഫിലിപ്പിനെ കളിയിലെ ബെസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുത്തു. ട്രോഫി വിതരണ ചടങ്ങിന് സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് തോമസ് സ്വാഗതം പറഞ്ഞു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കായി ഇത്തരം മത്സരങ്ങൾ നൂതന സാങ്കേതിക വിദ്യയോട് കൂടിയുള്ള ഗ്രൗണ്ടുകളിൽ സംഘടിപ്പിച്ചതിന് സ്കൂൾ അധികൃതരെ അദ്ദേഹം ചടങ്ങിൽ വച്ച് അഭിനന്ദിച്ചു.

കോടഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. മത്സരത്തിന്റെ കോഡിനേറ്റർ ആയ പ്രത്യൂഷ് കണ്ണൂർ, പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ്, എം.പി.ടി.എ വൈസ് പ്രസിഡണ്ട് നിഷിത ബാബു, അധ്യാപകരായ അബ്ദുൽ സമദ്,ലുലു മീരാൻ, പുഷ്പ,എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം. എം. എച്ച് ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button